ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

news image
Nov 15, 2025, 8:53 am GMT+0000 payyolionline.in

പേ​രാ​മ്പ്ര: വി​ൽ​പ​ന​ക്കെ​ത്തി​ച്ച ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. പേ​രാ​മ്പ്ര ബൈ​പാ​സി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി കൊ​യി​ലാ​ണ്ടി ന​ടേ​രി അ​മാ​ന്‍ അ​ബ്ദു​ല്ല (23) പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. പ​ത്തു ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന 340 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ള്‍ മു​മ്പും ഇ​ത്ത​ര​ത്തി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് വി​ല്‍പ​ന ന​ട​ത്തി​യ​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​ഇ. ബൈ​ജു​വി​ന്റെ ഡാ​ന്‍സാ​ഫ് ടീ​മും പേ​രാ​മ്പ്ര ഡി.​വൈ.​എ​സ്.​പി രാ​ജേ​ഷി​ന്‍റെ കീ​ഴി​ലെ സ്‌​ക്വാ​ഡും പേ​രാ​മ്പ്ര സി.​ഐ ജം​ഷി​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​വു​മാ​ണ് ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ച താ​ര്‍ ജീ​പ്പും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe