ഹോ​ട്ട​ൽ, റ​സ്റ്റാ​റ​ന്റ്, കാ​റ്റ​റി​ങ് കേ​ന്ദ്ര​ങ്ങ​ള്‍ ഭ​ക്ഷ്യസു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ക​ര്‍ശ​ന ന​ട​പ​ടി

news image
Jun 2, 2023, 5:44 am GMT+0000 payyolionline.in

ക​ൽ​പ​റ്റ: ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റാ​റ​ന്റു​ക​ള്‍, കാ​റ്റ​റി​ങ് കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഭ​ക്ഷ്യ ഉ​ത്പാ​ദ​ന വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഭ​ക്ഷ്യസു​ര​ക്ഷ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യസു​ര​ക്ഷ ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കും. ജി​ല്ല​യി​ലെ ചി​ല ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

 

ഭ​ക്ഷ്യസു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ

• ഹോ​ട്ട​ൽ, റ​സ്റ്റാ​റ​ന്റ് എ​ന്നി​വ​ക്ക് ഫു​ഡ്‌​സേ​ഫ്റ്റി ലൈ​സ​ന്‍സ്, ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍ബ​ന്ധ​മാ​ണ്.

• ഭ​ക്ഷ​ണ​പ​ദാ​ര്‍ഥം കൈ​കാ​ര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റെ​ടു​ക്ക​ണം.

• ഭ​ക്ഷ്യ​ശാ​ല​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്റെ കെ​മി​ക്ക​ല്‍, മൈ​ക്രോ ബ​യോ​ള​ജി ടെ​സ്റ്റ് റി​പ്പോ​ര്‍ട്ട് ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ പു​തു​ക്ക​ണം.

• അ​ല്‍ഫ​ഹം, ഷ​വ​ര്‍മ തു​ട​ങ്ങി​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ ശ​രി​യാ​യ താ​പ​നി​ല​യി​ല്‍ പാ​കം ചെ​യ്ത​താ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

• മ​യോ​ണൈ​സ് പോ​ലു​ള്ള​വ ഒ​ാരോ മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് ത​യാ​റാ​ക്കി കൃ​ത്യ​മാ​യ താ​പ​നി​ല​യി​ല്‍ സൂ​ക്ഷി​ക്ക​ണം.

• തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍ ന​ല്‍ക​ണം.

• പാ​കം ചെ​യ്ത ഭ​ക്ഷ​ണം ര​ണ്ടു​മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ സാ​ധാ​ര​ണ അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​ല്‍ സൂ​ക്ഷി​ക്ക​രു​ത്.

• ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം.

• കൊ​ണ്ടു​പോ​കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ക്ക് ആ​വ​ശ്യ​മുള്ള ഊ​ഷ്മാ​വ് നി​ല​നി​ര്‍ത്താ​നു​ള്ള സൗ​ക​ര്യം ഭ​ക്ഷ്യ ക​ണ്ട​യ്ന​റി​ന് ഉ​ണ്ടാ​യി​രി​ക്ക​ണം. വാ​ഹ​ന​ത്തി​ന് ഫു​ഡ്‌​സേ​ഫ്റ്റി ര​ജി​സ്‌​ട്രേ​ഷ​ന്‍, ലൈ​സ​ന്‍സ് നേ​ടി​യി​രി​ക്ക​ണം.

• പാ​ഴ്‌​സ​ല്‍ വി​ല്‍പ​ന ന​ട​ത്തു​മ്പോ​ള്‍ തീ​യ​തി, ത​യാ​റാ​ക്കി​യ സ​മ​യം, എ​ത്ര സ​മ​യ​ത്തി​നു​ള്ളി​ല്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന വി​വ​രം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്ത​ണം.

• ഭ​ക്ഷ്യസ്ഥാ​പ​ന​ത്തി​ലെ പാ​ഴ്വ​സ്തു​ക്ക​ള്‍, മ​റ്റ് മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​വ പാ​ച​കം, വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥ​ല​ത്ത് നി​ന്നും മാ​റ്റി അ​ട​ച്ച് സൂ​ക്ഷി​ക്ക​ണം.

• പാ​ച​കം ചെ​യ്യു​ന്ന​വ​രും, വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും ഹെ​യ​ര്‍ നെ​റ്റ് നി​ര്‍ബ​ന്ധ​മാ​യും ധ​രി​ക്ക​ണം.

• സ്ഥാ​പ​ന​ത്തി​ന​ക​ത്തും പ​രി​സ​ര​ത്തും ഈ​ച്ച, പ്രാ​ണി​ക​ള്‍, എ​ലി എ​ന്നി​വ ഇ​ല്ലാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

• മ​ത്സ്യം, മാം​സം, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍ മു​ത​ലാ​യ​വ ഫു​ഡ്‌​സേ​ഫ്റ്റി ലൈ​സ​ന്‍സ്, ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും മാ​ത്രം വാ​ങ്ങാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

• ഭ​ക്ഷ​ണ പ​ദാ​ര്‍ഥ​ങ്ങ​ള്‍ ത​യ്യാ​റാ​ക്കു​ന്ന അ​ടു​ക്ക​ള​യും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം.

• വെ​ള്ളം ശേ​ഖ​രി​ക്കാ​ന്‍ സം​ഭ​ര​ണി​ക​ള്‍ വൃ​ത്തി​യാ​യി ക​ഴു​കി അ​ട​ച്ച് സൂ​ക്ഷി​ക്ക​ണം.

• ചീ​ഞ്ഞ​തും കേ​ടാ​യ​തു​മാ​യ മ​ത്സ്യം, മാം​സം, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ പാ​ച​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe