കാപ്പാട് ബീച്ച് ഫെസ്റ്റ്‌ തുടങ്ങി

news image
Feb 12, 2023, 4:23 am GMT+0000 payyolionline.in
കൊയിലാണ്ടി :  സുരക്ഷാ പെയിൻ ആൻഡ്‌ പാലിയേറ്റീവ് ചേമഞ്ചേരിയുടെ ധനശേഖരണാർഥം  മാർച്ച്‌ 5വരെ കാപ്പാട് ടൂറിസം കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന കാപ്പാട് ബീച്ച് ഫെസ്റ്റ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷനായി.
ചേമഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് സതി കിഴക്കയിൽ, ബ്ലോക്ക്‌ പഞ്ചായത്തംഗം എം പി മൊയ്‌തീൻകോയ, പഞ്ചായത്ത് അംഗങ്ങളായ വി മുഹമ്മദ് ഷരീഫ്, വത്സല പുല്ല്യത്ത്, അഭയം സെക്രട്ടറി സത്യനാഥൻ മാടഞ്ചേരി, സ്നേഹതീരം കാപ്പാട് പ്രസിഡന്റ് അബ്ദുള്ള കോയ, അരയസമാജം സെക്രട്ടറി രഘു, നൂറുൽ ഹുദ പ്രസിഡന്റ് മുഹമ്മദ്‌ റാഫി കല്ലിൽ, സുരക്ഷാ പാലിയേറ്റീവ് ചെയർമാൻ എം നൗഫൽ, കൺവീനർ എം പി അശോകൻ എന്നിവർ സംസാരിച്ചു.
വിനോദ വിജ്ഞാന പരിപാടികൾ, പുഷ്പ ഫല സസ്യ പ്രദർശനം, വിപണന മേള, കുതിര, ഒട്ടകസവാരി, വിന്റേജ് കാർ പ്രദർശനം, ഫുഡ്‌ കോർട്ട്, കലാപരിപാടികൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. പകൽ 3 മുതൽ രാത്രി 9 വരെയാണ് പ്രദർശനം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe