ഹജ്ജ് അപേക്ഷ: സേവന കേന്ദ്രങ്ങൾ തുടങ്ങും

news image
Feb 12, 2023, 4:19 am GMT+0000 payyolionline.in

ക​രി​പ്പൂ​ർ: കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സി​ലും കോ​ഴി​ക്കോ​ട് പു​തി​യ​റ റീ​ജ​ന​ല്‍ ഓ​ഫി​സി​ലും സേ​വ​ന കേ​ന്ദ്രം പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും. ട്രെ​യി​ന​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും സൗ​ജ​ന്യ ഹ​ജ്ജ് അ​പേ​ക്ഷ സേ​വ​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​മെ​ന്നും അ​സി. സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഹ​ജ്ജ് അ​പേ​ക്ഷ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശം ശ​നി​യാ​ഴ്ച​യും കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചി​ല്ല. അ​പേ​ക്ഷ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി ഹ​ജ്ജ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം ല​ഭ്യ​മാ​കു​മെ​ന്നും ഹ​ജ്ജ് ക​മ്മി​റ്റി അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്: 0483-2710717, 2717572.

 

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കുമ്പോൾ…

• മാ​ർ​ച്ച് 10​വ​രെ www.hajcommittee.gov.in ​ വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

• കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഹ​ജ്ജ് ചെ​യ്യാ​ത്ത​വ​രാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

• 2023 മാ​ർ​ച്ച് പ​ത്തി​ന് മു​മ്പ് അ​നു​വ​ദി​ച്ച​തും 2024 ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ കാ​ലാ​വ​ധി​യു​ള്ള​തു​മാ​യ മെ​ഷീ​ന്‍ റീ​ഡ​ബി​ള്‍ പാ​സ്പോ​ര്‍ട്ട് വേ​ണം.

• ഒ​രു ക​വ​റി​ല്‍ പ​ര​വാ​വ​ധി നാ​ലു​പേ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം.

• ര​ണ്ട് പു​റ​പ്പെ​ട​ൽ കേ​ന്ദ്രം മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം.

• പാ​സ്പോ​ര്‍ട്ടി​ന്‍റെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പേ​ജു​ക​ള്‍, പാ​സ്പോ​ര്‍ട്ട് സൈ​സ് ക​ള​ര്‍ ഫോ​ട്ടോ​യും (വെ​ള്ള ബാ​ക്ക് ഗ്രൗ​ണ്ടു​ള്ള​ത്) മു​ഖ്യ അ​പേ​ക്ഷ​ക​ന്‍റെ (ക​വ​ര്‍ ഹെ​ഡ്) ക്യാ​ന്‍സ​ല്‍ ചെ​യ്ത ഐ.​എ​ഫ്.​എ​സ്.​സി കോ​ഡു​ള്ള ബാ​ങ്ക് ചെ​ക്കി​ന്‍റെ/​പാ​സ്ബു​ക്കി​ന്‍റെ കോ​പ്പി, അ​ഡ്ര​സ് പ്രൂ​ഫ്, കോ​വി​ഡ് വാ​ക്സി​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ അ​പേ​ക്ഷ​യി​ല്‍ സ​മ​ർ​പ്പി​ക്ക​ണം.

• 70 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ, ലേ​ഡീ​സ് വി​ത്തൗ​ട്ട് മെ​ഹ്റം, ജ​ന​റ​ൽ കാ​റ്റ​ഗ​റി എ​ന്നി​ങ്ങ​നെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

•70 വ​യ​സ്സ് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ സ​ഹാ​യി നി​ര്‍ബ​ന്ധം. അ​ടു​ത്ത ബ​ന്ധു​വാ​യി​രി​ക്ക​ണം കൂ​ടെ ഉ​ണ്ടാ​കേ​ണ്ട​ത്. ബ​ന്ധം തെ​ളി​യി​ക്കു​ന്ന​തി​ന് രേ​ഖ ഹാ​ജ​രാ​ക്ക​ണം. വ്യ​ക്തി​യോ സ​ഹാ​യി​യോ യാ​ത്ര റ​ദ്ദാ​യാ​ൽ കൂ​ടെ​യു​ള്ള​വ​രു​ടെ യാ​ത്ര​യും റ​ദ്ദാ​കും.

• 45 വ​യ​സ്സ് പൂ​ര്‍ത്തി​യാ​യ ഹ​ജ്ജി​ന് പു​രു​ഷ മെ​ഹ്റ​മാ​യി ആ​രു​മി​ല്ലാ​ത്ത നാ​ല് സ്ത്രീ​ക​ള്‍ക്ക് ഒ​രു​ക​വ​റി​ല്‍ അ​പേ​ക്ഷി​ക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe