തിക്കോടി ദയ സ്നേഹതീരം രണ്ടാം ഘട്ടം ശിലാസ്ഥാപനം

news image
Mar 13, 2023, 2:02 am GMT+0000 payyolionline.in

പയ്യോളി : തിക്കോടി ദയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ക്ഷേമ ശാക്തീകരണ പദ്ധതിയായ ദയ സ്നേഹതീരത്തിന്റെ രണ്ടാം ഘട്ടം കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം പ്രമുഖ വ്യവസായി പി കെ അഹമ്മദ് നിർവഹിച്ചു. കാനത്തിൽ ജമീല എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് എന്നിവർ പ്രസംഗിച്ചു. ഫണ്ടുൽഘാടനം ദയ ഗ്ലോബൽ ചെയർമാൻ അബു കോട്ടയിൽ കെ പി നൗഷാദിന് കൈമാറി നിർവഹിച്ചു.

 

യൂസഫ് ചങ്ങരോത്ത് നേതൃത്വം നൽകിയ പാലിയേറ്റീവ് ചരിത്രവും വർത്തമാനവും എക്സിബിഷൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ ശ്രീ സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.പ്രമുഖ സാഹിത്യകാരൻ ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നിർവഹിച്ചു.പദ്ധതി വിശദീകരണം ടി.വി. അബ്ദുൽ ഗഫൂർ നടത്തി.

 

കിപ്പ് ചെയർമാൻ അബ്ദുൽ മജീദ് നരിക്കുനി , ജനപ്രതിനിധികളായ ജീവാനന്ദൻ മാസ്റ്റർ വിശ്വൻ .ആര്‍ .ഷക്കീല കെ പി , സുഹറ ഖാദർ , റംല പി. വി, ഹുസ്ന എ.വി.രജൂല എം. ടി ഇൻ ഷിദ പി., സന്തോഷ് തിക്കോടി , അബ്ദുല്ലക്കുട്ടി എൻ.എം. ടി തുടങ്ങിയവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിസാർ ചില്ല , നൗഫൽ എസ്. എം, അബ്ദുറഹിമാൻ വർദ് ,പി ഹംസ ഹാജി , സുരേഷ് കുമാർ , സത്യൻ പി.ടി, ചന്ദ്രമോഹൻ , അശോകൻ ശില്പ ,ശ്രീധരൻ ചെമ്പിഞ്ചല, ബഷീർ , ദാമോദരൻ പുതുവോത്ത് തുടങ്ങിയവർ സംസാരിച്ചു. ദയ ജനറൽ സെക്രട്ടറി കെ ബഷീർ സ്വാഗതവും പാലിയേറ്റീവ് കെയർ കൺവീനർ ടിവി നജീബ് നന്ദിയും രേഖപ്പെടുത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe