കണ്ണൂർ> മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് താറ്റിയോട് വാർഡിലും ധർമ്മടം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പരിക്കടവിലും എൽഡിഎഫ് വിജയിച്ചു.താറ്റിയോടിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ബി പി റീഷ്മ വിജയിച്ചു. 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ കെ ടി ബീനയെയാണ് തോൽപ്പിച്ചത്. റീഷ്മയ്ക്ക് 724 വോട്ടും ബിനയ്ക്ക് 331 വോട്ടുമാണ് ലഭിച്ചത്.സിപിഐ എം അംഗമായിരുന്ന എം വിജിതയുടെ നിര്യാണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. നിലവിലെ കക്ഷിനില : ആകെ സീറ്റ് 20. എൽഡിഎഫ് : 13 യുഡിഎഫ് : 7ധർമ്മടം പരിക്കടവിൽ സിപിഐ എമ്മിലെ ബി ഗീതമ്മയാണ് വിജയിച്ചത്. യു ഡി എഫിലെ എം സുരേഷിനെയാണ് തോൽപ്പിച്ചത്. പി പി സിന്ധുവായിരുന്നു എൻഡിഎ സ്ഥാനാർഥി. എൽ ഡി എഫിൻ്റെ സിറ്റിഗ് സീറ്റാണിത്. സി പി ഐ എമ്മിലെ കെ കെ ശശീന്ദ്രനാൻ മരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.