‘2023 ഇന്ത്യ-യുഎസ് ബന്ധത്തിന് വലിയ വർഷം’: ജോ ബൈഡൻ ഇന്ത്യ സന്ദർശിച്ചേക്കും

news image
Apr 22, 2023, 10:01 am GMT+0000 payyolionline.in

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും. ജി-20 ഉച്ചകോടിയുടെ ഭാഗമായാണ് ബൈഡൻ ഇന്ത്യ സന്ദർശിക്കുന്നത്. ഇതിനു പുറമേ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ, കൊമേഴ്സ് സെക്രട്ടറി ജിന റൈമോണ്ടോ എന്നിവരുടെ ഇന്ത്യാ സന്ദർശനവും ഉൾപ്പെടുന്നു.

‘‘ഞങ്ങളുടെ പ്രസിഡന്റ് സെപ്റ്റംബറിൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുകയാണ്. ജി-20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ പര്യടനമാണിത്’’– ദക്ഷിണ-മധ്യേഷ്യയിലെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡോണാൾഡ് ലു പറഞ്ഞു. 2023 ഇന്ത്യ-യുഎസ് ബന്ധത്തിന് ഒരു ‘വലിയ വർഷമാണ്’ എന്ന് അദ്ദേഹം നിരീക്ഷിച്ചു.

‘‘ഇത് ഒരു വലിയ വർഷമായിരിക്കും. ഇന്ത്യ ജി20യ്ക്ക് ആതിഥേയത്വം വഹിക്കുന്നു. യുഎസ് അപ്പെക്കിന് ആതിഥേയത്വം വഹിക്കുന്നു. ജപ്പാൻ ജി7ന് ആതിഥേയത്വം വഹിക്കുന്നു. നേതൃപരമായ റോളുകൾ ഏറ്റെടുക്കുന്ന ധാരാളം ക്വാഡ് അംഗങ്ങളുണ്ട്. നമ്മുടെ രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഇത് നൽകുന്നു’’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ജി-20 വിദേശകാര്യ മന്ത്രിതല യോഗത്തിന് ആതിഥേയത്വം വഹിച്ചതിലൂടെ ഇന്ത്യ നടത്തിയ പ്രവർത്തനങ്ങളിൽ നന്ദിയുള്ളവരാണെന്നും ഈ വർഷം വരാനിരിക്കുന്ന നിരവധി ജി-20 മീറ്റിങ്ങുകളില്‍ സജീവമായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe