നാവിക എൻ.സി.സി കേഡറ്റുകളുടെ ജല സാഹസിക യാത്ര

news image
Apr 22, 2023, 10:43 am GMT+0000 payyolionline.in

തിരുവനന്തപുരം : കൊല്ലം നേവൽ എം.സി.സി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ 23 മുതൽ 30 വരെ തേവള്ളിയിൽ നിന്ന് തണ്ണീർമുക്കം ബണ്ടിലേക്കും തിരിച്ചും ജല സാഹസിക യാത്ര സംഘടിപ്പിക്കുന്നു. 35 ആൺകുട്ടികളും 30 പെൺകുട്ടികളും ഉൾപ്പെടെ 65 കേഡറ്റുകളും, 30 ജീവനക്കാരും ഈ ക്യാമ്പിൽ പങ്കെടുക്കുന്നു.

23 ന് രാവിലെ എട്ടിന് കൊല്ലം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ മനോജ് നായർ തേവള്ളിയിലെ എൻ.സി.സി ജെട്ടിയിൽ യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് നിർവഹിക്കും. നാവിക പര്യവേഷണത്തിന്റെ ഭാഗമായി, നേവൽ എൻ.സി.സി കേഡറ്റുകളും കേരള, ലക്ഷദ്വീപ് ഡയറക്‌ടറേറ്റിലെ ഉദ്യോഗസ്ഥരും വിവിധ സ്ഥലങ്ങളിൽ വിവിധ സെയ്‌ലിംഗ്, സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തും.

24 ന് പല്ലന മഹാകവി കുമാരനാശാൻ സ്മാരകത്തിൽ കേഡറ്റുകൾ പ്രതിമ ശുചീകരണം, കവിതാ പാരായണം എന്നിവയും, 25 ന് പുന്നമട ജെട്ടിക്ക് സമീപം ജലസംരക്ഷണത്തെകുറിച്ചും, 29 ന് കള്ളിക്കാട് ജെട്ടിയിൽ ജലാശയ സംരക്ഷണത്തെ കുറിച്ചും തെരുവ് നാടകം, 27 ന് മുഹമ്മ ജെട്ടിയിൽ ജലം സംരക്ഷിക്കുക എന്ന വിഷയത്തിൽ മൈം ഷോ തുടങ്ങിയ സാമൂഹിക സേവന പ്രവർത്തനങ്ങളും, 28 ന് കരുമാടി ജെട്ടിയിൽ ലഹരി വിരുദ്ധ റാലിയും കേഡറ്റുകൾ അവതരിപ്പിക്കും.

എൻ.സി.സി (കേരളം-ലക്ഷദ്വീപ്) അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ അലോക് ബേരി 27 ന് മുഹമ്മ ജെട്ടിയിലും വേമ്പനാട് കായലിലും സാഹസിക യാത്ര വീക്ഷിക്കുകയും അവലോകനം നടത്തുകയും ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe