തിക്കോടി: കെട്ടിട നികുതി ക്രമാതീതമായി വർദ്ധിപ്പിക്കാനുള്ള തിക്കോടി പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ഭരണ സമിതി യോഗത്തിൽ നിന്ന് ഇറങി പോവുകയും ചെയ്തു.
കെട്ടിട നിർമ്മാണ പർമിറ്റ് ഫീസും അപേക്ഷ ഫീസും ഭീമമായി വർദ്ധിപ്പിച്ചതിന് പുറമെ കെട്ടിട നികുതി സർക്കാർ നിർദ്ദേശിച്ച കുറഞ്ഞ സ്ലാബിൽ നിജപ്പെടുത്താതെ വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് അംഗങ്ങൾ ഇറങ്ങി പോയതത്. തുടര്‍ന്നു ഓഫീസ് കവാടത്തിൽ ധർണ്ണ നടത്തുകയും ചെയ്തു.
ധർണ്ണ യു ഡി എഫ് പാർലിമെന്ററി പാർട്ടി ചെയർമാൻ സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുൾ മജീദ് അധ്യക്ഷം വഹിച്ചു. ജയകൃഷ്ണൻ ചെറുകുറ്റി കെ.പി. ഷക്കീല , ബിനു കാരോളി, പി.ടി സുബീഷ് , യു.കെ സൗജത്ത് . എന്നിവർ സംസാരിച്ചു