പയ്യോളി: ഇരിങ്ങലിൽ അടിപ്പാത സമരത്തിന് മറ്റൊരു മുഖം നൽകി കർമസമിതി. പ്രതിഷേധ ജ്വാല തീർത്താണ് സമരം. പ്രതിഷേധ ജ്വാലയിൽ വനിതകളും കുട്ടികളും വൃദ്ധരുമടക്കം നൂറുകണക്കിന് പേരാണ് അണിചേർന്നത്. പ്രതിഷേധ ജ്വാല സുനിൽ പൊയിൽ ഉദ്ഘാടനം നിർവഹിച്ചു. പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. അടിപ്പാത അനിവാര്യമാണെന്ന് ജനങ്ങൾ ദൃഢപ്രതിജ്ഞയെടുത്തു.നഗരസഭാംഗം അരവിന്ദാക്ഷൻ, എം എ ശ്രീധരൻ, സബീഷ് കുന്നങ്ങോത്ത്, പവിത്രൻ ഒതയോത്ത്, എ കെ ദേവൻ മാസ്റ്റർ, അജിത് എന്നിവർ നേതൃത്വം വഹിച്ചു.