പയ്യോളി : പയ്യോളി നഗരസഭയില്‍ നിന്നും 2022-23 വാർഷിക പദ്ധതി പ്രകാരം ഗ്രന്ഥശാലകൾക്ക് അനുവദിക്കപെട്ട ‘സൗണ്ട് സിസ്റ്റത്തിൻ്റെയും ”പ്രൊജക്ടറിൻ്റെയും വിതരണം മുനിസിപാലിറ്റി ഓഡിറ്റോറിയത്തിൽ നടന്നു. പയ്യോളി മുനിസിപാലിറ്റി ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി വിനോദൻ അധ്യക്ഷനായിരുന്നു. വൈസ് ചെയ്യർപേഴ്സൺ ഫാത്തിമ, പി എം ഹരിദാസൻ, ഇമ്പ്ലിമെന്റിങ് ഓഫീസർ വത്സൻ മാസ്റ്റർ,പി എം അഷ്റഫ്, കെ വി ചന്ദ്രൻ ,കെ ജയകൃഷ്ണൻ ,ടി ചന്ദ്രൻ എന്നിവര്‍ സംസാരിച്ചു.സൗണ്ട് സിസ്റ്റം പി.കെ.കുഞ്ഞുണ്ണി നായർ വായനശാല, മൂരാട്പൊതുജന വായനശാല,കുറിഞ്ഞിതാര ജ്ഞാനോദയം വായനശാല , കിഴൂർ പ്രൊജക്ടർ ഭാവന തച്ചൻകുന്ന് എന്നീ ലൈബ്രറികളിൽ നിന്നുള്ള ഭാരവാഹികൾ ഏറ്റുവാങ്ങി
പയ്യോളിയിലെ ഗ്രന്ഥശാലകൾക്ക് സൗണ്ട് സിസ്റ്റവും പ്രൊജക്ടറും വിതരണം ചെയ്തു
Jun 3, 2023, 5:24 am GMT+0000
payyolionline.in
48 ട്രെയിനുകൾ റദ്ദാക്കി, 36 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു
ഗോവ- മുംബൈ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങ് മാറ്റി