മഴക്കാല പൂർവ ശുചീകരണം; വളയത്ത് അഴുക്കുചാലിൽ മുന്നൂറിലേറെ മദ്യക്കുപ്പികൾ തള്ളിയ കടക്കാരന് അര ലക്ഷം രൂപ പിഴ

news image
Jun 10, 2023, 12:27 pm GMT+0000 payyolionline.in

നാദാപുരം: വളയത്ത് മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി അഴുക്കുചാൽ ശുചീകരണം നടത്തുന്നതിനിടയിൽ സ്റ്റേഷനറി കടയിൽ നിന്ന് ചാലിലേക്കു തള്ളിയ 300ലേറെ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി. കടയിൽ നിന്ന് അഴുക്കുചാലിലേക്ക് വെള്ളം ഒഴുക്കുകയും ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഗോകുലം സ്റ്റോർ ആൻഡ് ലോട്ടറി എന്ന കടയുടെ ഉടമയ്ക്ക് അര ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടിസ് നൽകി. കട ആരോഗ്യ വിഭാഗം പൂട്ടിച്ചു. വളയം പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ്കൃഷ്ണ, അസി. സെക്രട്ടറി രാജീവൻ പുത്തലത്ത്, ഹെൽത്ത് ഇൻസ്പെക്ടർ പി.സി.സന്തോഷ്കുമാർ തുടങ്ങിയവരാണ് നടപടി സ്വീകരിച്ചത്.

കല്ലാച്ചി മെയിൻ റോഡിലെ നടപ്പാത വഴി നടന്നുവരുന്നതിനിടയിൽ ഒഴുക്കിൽ കാൽ ഓടയിലേക്ക് താഴ്ന്നു ഹോമിയോ ഫാർമസി ജീവനക്കാരി റാഹിന (26)യ്ക്ക് കാലിനു പരുക്കേറ്റു. മെയിൻ റോഡിലെ ഒട്ടേറെ കടകളിൽ വെള്ളം കയറി. എക്സൈഡ് ബാറ്ററി ഷോപ്പിലേക്കു വെള്ളം കയറിയതിനെ തുടർന്ന് നഷ്ടമുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe