കൊയിലാണ്ടി: കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സംഘടിപ്പിച്ച പ്രവർത്തക സമ്മേളനവും യാത്രയയപ്പും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഷാജി മനേഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് കെ. പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത്, ജില്ലാ ട്രഷറർ വി.പി.രജീഷ് കുമാർ , സംസ്ഥാന കമറ്റി അംഗങ്ങളായ കെ. ദിനേശൻ , പി.ബിന്ദു, ബി.എൻ ബൈജു , വി.പ്രദീഷ് , കന്മന മുരളീധരൻ , ജില്ലാ ഭാരവാഹികളായ എം.ഷാജീവ് കുമാർ , കെ.പി.സുജിത , കെ. ഫവാസ് , സന്തോഷ് കുനിയിൽ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി പ്രദീപ് സായ് വേൽ സ്വാഗതവും
സുധീഷ് കുമാർ വി.കെ നന്ദിയും പറഞ്ഞു. സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗം മധുരാമനാട്ടുകരയെ യോഗം അനുമോദിച്ചു. വിരമിച്ച ജീവനക്കാരായ എം.ടി. മധു, കെ. സബിയ എന്നിവർക്കും പവർ ലീഫ് റ്റിംഗിൽ വിജയിയായ രാഗേഷിനും ഉപഹാരം നൽകി.