ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ ഷീ ജിങ്പിങ് പ​ങ്കെടുക്കും

news image
Jun 30, 2023, 8:28 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ(എസ്.സി.ഒ) സമ്മേളനത്തിൽ ഷീ ജിങ്പിങ് പ​ങ്കെടുക്കും. വെർച്വൽ സമ്മേളനത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയാകും ചൈനീസ് പ്രസിഡന്റ് പ​ങ്കെടുക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പ്രസിഡന്റ് സ്വീകരിച്ചെന്ന് ചൈനീസ് വിദേശകാര്യമ​ന്ത്രാലയമാണ് അറിയിച്ചത്. ജൂലൈ നാലിനാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യ അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് പ​ങ്കെടുക്കമെന്ന് ഇതാദ്യമായാണ് സ്ഥിരീകരിക്കുന്നത്.

 

 

2001ൽ ഷാങ്ഹായിയിലാണ് എസ്.സി.ഒ രൂപീകരിക്കുന്നത്. റഷ്യ, ചൈന, കിർഗിസ്താൻ റിപബ്ലിക്, കസാഖിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നിവരായിരുന്നു സ്ഥാപക അംഗങ്ങൾ. ഇന്ത്യയും പാകിസ്താനും 2017ലാണ് സംഘടനയിൽ അംഗമായത്. ഈ വർഷം ഇന്ത്യയാണ് സംഘടനയുടെ പ്രസിഡന്റ് പദത്തിൽ. സമ്മേളനത്തിന് മുന്നോടിയായി ബീജിങ്ങിലെ എസ്.സി.ഒ സെക്രട്ടറിയേറ്റിൽ ന്യൂ ഡൽഹി ഹാൾ തുറന്നിരുന്നു. ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് ഹാൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe