തിരുവനന്തപുരം : കേരള ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫനെ തെരഞ്ഞെടുത്തു. ഇതോടെ മലയാള സിനിമാ സംഘടനകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് ലിസ്റ്റിൻ.
എതിരില്ലാതെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടത്. മാജിക് ഫ്രെയിംസ് നിർമാണ കമ്പനിയുടെ സ്ഥാപകനാണ് ലിസ്റ്റിൻ സ്റ്റീഫൻ.
ട്രാഫിക് എന്ന ചിത്രമാണ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യമായി നിർമ്മിച്ചത്. ലിസ്റ്റിൻ തന്റെ 24-ആം വയസ്സിലാണ് ട്രാഫിക് എന്ന ചിത്രത്തിന്റെ നിർമ്മാതാവായത്. പിന്നാലെ ചാപ്പ കുരിശും നിർമിച്ചു. ഇദ്ദേഹം നിർമ്മിച്ച ഈ രണ്ടു ചിത്രങ്ങളും 2011-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.