കൃത്യമായി നികുതിയടച്ചു; പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അം​ഗീകാരം

news image
Jul 1, 2023, 10:57 am GMT+0000 payyolionline.in

തിരുവനന്തപുരം: ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര സർക്കാർ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് നൽകിയ സർട്ടിഫിക്കറ്റ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിനെ തേടിയെത്തിയത്.

2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര അംഗീകാരം ലഭിച്ചത്. സർട്ടിഫിക്കറ്റ് ലഭിച്ച വിവരം നിർമാണക്കമ്പനി ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിനുള്ള നന്ദിയും അവർ പങ്കുവെച്ചിട്ടുണ്ട്. 2019-ൽ 9 എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ചലച്ചിത്ര നിർമാണ മേഖലയിലേക്ക് കാലെടുത്തുവച്ചത്. തുടർന്ന് കുരുതി, ജന​ഗണ മന, കുമാരി, ​ഗോൾഡ്, സെൽഫി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പ്രൊഡക്ഷൻസുമായി ചേർന്ന് ഡ്രൈവിങ് ലൈസൻസ്, കടുവ മുതലായ ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിച്ചു.

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിൻദാസ് ചിത്രം ​ഗുരുവായൂരമ്പല നടയിൽ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം. രജനികാന്തിന്റെ പേട്ട, വിജയ് നായകനായ ബി​ഗിൽ, 83, കെ.ജി.എഫ്, കാന്താര, ധൂമം തുടങ്ങിയ ചിത്രങ്ങൾ വിതരണം ചെയ്തതും ഇതേ കമ്പനി തന്നെയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe