വടകര തീരദേശമേഖലയിൽ കടൽക്ഷോഭം രൂക്ഷം

news image
Jul 5, 2023, 2:57 am GMT+0000 payyolionline.in

വടകര : തീരദേശമേഖലയിൽ കടൽക്ഷോഭം രൂക്ഷം. മിക്കയിടത്തും കടൽ കയറിയ നിലയിലാണ്. തീരത്ത് ശക്തമായ തിരയും കാറ്റുമുണ്ട്. മുകച്ചേരി ഭാഗത്തെ കടൽപ്പാലത്തിന് സമീപം റോഡ് പൂർണമായും തകർന്നു. ഈ ഭാഗങ്ങളിൽ ഗതാഗതം സാധ്യമല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞവർഷങ്ങളിൽ തകർന്ന റോഡ് ഈ ഭാഗങ്ങളിൽ ഇനിയും നന്നാക്കിയിട്ടില്ല. ആവിക്കൽത്തോട് കടലിൽ ചേരുന്നിടത്ത് നഗരസഭ ജെ.സി.ബി. ഉപയോഗിച്ച് അഴി മുറിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe