നന്തിബസാർ: മണിപൂരിൽ സമാധാനം പുനസ്ഥാപിക്കണം എന്നാവശ്യപെട്ടുകൊണ്ട് എൽ ഡി എഫ് നന്തി മേഖലാ കമ്മിറ്റി നേതൃത്വം നൽകിയ പ്രതിഷേധകൂട്ടായ്മ സി .പി എം ജില്ലാകമ്മിറ്റി അംഗം .എം.പി ഷിബു ഉദ്ഘാടനം ചെയ്തു. എ. ത്രീധരൻ അദ്ധ്യക്ഷനായി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അജയ് ആവള മുഖ്യ പ്രഭാഷണം നടത്തി. എൻ സി പി സംസ്ഥാന സെക്രട്ടറി സത്യചന്ദ്രൻ, യു.ടി.കരീം , ഒ.രാഘവൻ മാസ്റ്റർ , കെ.ജീവാനന്ദൻ, എ.കെ.ഷൈജു, പി.നാരായണൻ എന്നിവര്‍ സംസാരിച്ചു.വി.വി.സുരേഷ് സ്വാഗതവും ആർ.വി.കെ.രാജീവ് കുമാർ നന്ദിയും പറഞ്ഞു.