ഭക്തിയുടെ നിറവിൽ കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം

news image
Jul 24, 2023, 8:28 am GMT+0000 payyolionline.in

കൊയിലാണ്ടി:  ഭക്തിയുടെ നിറവിൽ കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ ചടങ്ങ് നടന്നു. മേല്‍ശാന്തി എന്‍.നാരായണന്‍ മൂസ്സത്  കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.

ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായര്‍,അംഗങ്ങളായ പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, ഈച്ചരാട്ടില്‍ അപ്പുക്കുട്ടി നായര്‍,സി.ഉണ്ണികൃഷ്ണന്‍,എം.ബാലകൃഷ്ണന്‍,എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ജഗദീഷ് പ്രസാദ് എന്നിവര്‍ പങ്കെടുത്തു. പൂജിച്ച കതിരുകള്‍ ഭഗവതിക്കും ഉപദേവന്‍മാര്‍ക്കും ക്ഷേത്രം പത്തായപ്പുരയിലും സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്ക് വിതരണം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe