തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് ആണ് മരിച്ചത്. പെരിഞ്ഞനം സെൻ്ററിൽ ദേശീയപാതയിലായിരുന്നു അപകടം. അമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർത്ഥിയാണ് അപകടത്തിൽ പെട്ടത്.
വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന സ്കൂട്ടർ അതേ ദിശയിൽ നിന്ന് വന്നിരുന്ന കാറിൽ തട്ടി സ്കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ച് കണ്ടെയ്നർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു