തുറയൂര്‍: സോഷ്യൽ മീഡിയയിൽ സാമൂഹിക പരിഷ്കാർത്താവ് അയ്യങ്കാളിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ അംബേദ്കർ ബ്രിഗേഡസ് ഓഫ് കേരള, ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ബി ബാലൻ ഉദ്ഘാടനം ചെയ്തു. ഗിരീഷ് മണിയൂർ അധ്യക്ഷനായി. കെ വി ശങ്കരൻ, ആർ ടി ശശി, വിനോദ് പൂനത്തിൽ, അജേഷ് കുമാർ, ഇ കെ ശീതൾ രാജ്, മനുലാൽ എന്നിവർ സംസാരിച്ചു. പവിത്രൻ കീഴ്പ്പയ്യൂർ സ്വാഗതവും കെ ടി രതീഷ് നന്ദിയും പറഞ്ഞു.