പയ്യോളി: ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾകൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരളയുടെ വൈവിധ്യമാർന്ന പരിപാടിയാണ് വെർച്വൽ ക്ലാസ് റൂം. കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ സ്കൂളിലെ ഷാനിദിന് ഇനി ക്ലാസ് റൂമിൽ നടക്കുന്നതെല്ലാം വീട്ടിലിരുന്ന് കാണുകയും കേൾക്കുകയും ചെയ്യാം. സമഗ്ര ശിക്ഷ കേരള മേലടി ബി ആർ സി അനുവദിച്ച തുകയിലൂടെയാണ് വെർച്വൽ ക്ലാസ് റൂം യാഥാർത്ഥ്യമായത്.
കുഞ്ഞാലി മരയ്ക്കാർ സ്കൂൾ വിദ്യാർത്ഥി ഷാനിദിന്റെ വീട്ടിൽ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ കെ.സി ബാബുരാജ് നിർവ്വഹിച്ചു. മേലടി ബി.പി സി അനുരാജ് വരിക്കാലിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ആർ.സി ട്രെയ്നർ മാരായ എം.കെ രാഹുൽ, കെ.സുനിൽ കുമാർ , അനീഷ്.പി, എച്ച്.എം ചുമതല വഹിക്കുന്ന ലീന , സ്റ്റാഫ് സെക്രട്ടറി സുനിൽ കുമാർ, പി.ടി.എ വൈസ് പ്രസിഡണ്ട് സാജിദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർ കെ. നിഷിത സ്വാഗതവും എസ്.ആർ ജി കൺവീനർ ബഷീർ നന്ദിയും രേഖപ്പെടുത്തി.