പേരാമ്പ്ര: മതനിരാസത്തോടൊപ്പം വർദ്ധിച്ചു വരുന്ന സാമൂഹിക തിന്മകളായ മദ്യം, മയക്കുമരുന്ന്, വിവാഹ ദൂർത്ത്, പൊതുവേദികളിൽ സമീപ കാലത്ത് കാണപ്പെടുന്ന മറ്റു അനാശാസ്യ പ്രവണതകൾ തുടങ്ങിയ തിന്മകൾക്കെതിരെ മഹല്ലുകൾ ഉണർത്ത് പ്രവർത്തിക്കേണ്ട സമയം അധിക്രമിച്ചിരിക്കുകയാണ്. മഹല്ലുകൾ കേന്ദ്രീകരിച്ച് മുതിർന്നവർക്കും, യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും വ്യത്യസ്ഥമായ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച് സമൂഹത്തെ സമുദ്ധരിക്കണമെന്നും സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി യു ശാഫി ഹാജി അഭിപ്രായപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അതു സംബന്ധമായ കർമ്മ പരിപാടി ആവിഷ്കരിച്ച് നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സുന്നീ മഹല്ല് ഫെഡറേഷൻ പേരാമ്പ്ര മേഖല കമ്മിറ്റി സംഘടിപ്പിച്ച കാര്യം 23 മഹല്ല് സാരഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് റഫീഖ് സകരിയ ഫൈസി അധ്യക്ഷത വഹിച്ചു. കെ.സി മുഹമ്മദ് ബാഖവി, ശഫീഖ് വേങ്ങേരി വ്യത്യസ്ഥ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സെടുത്തു. സിദ്ദീഖ് മാഹിരി സംസാരിച്ചു.മേഖല ജനറൽ സെക്രട്ടറി പി.എം കോയ മുസ്ല്യാർ സ്വാഗതവും ആർ.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.