തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് 2023 ന് തുറയൂരിൽ തുടക്കം കുറിച്ചു. ആയിരത്തോളം കുടുംബശ്രീ അംഗങ്ങളും, പൗര പ്രമുഖരും അണിനിരന്ന വർണാഭമായ ഘോഷയാത്ര തോലേരി നിന്നും ആരംഭിച്ച് പയ്യോളി അങ്ങാടിയിൽ സമാപിച്ചു. പയ്യോളി അങ്ങാടി വെച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി .കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ ടി. കെ. സുനിൽ സ്വാഗതവും. പ്രസ്തുത പരിപാടി ബഹുമാനപ്പെട്ട പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ. ടി . പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ മാവുള്ളാട്ടിൽ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ . കെ.എം, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിപിന. ടി . കെ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സബിൻരാജ്,ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം പി ഷിബു, ബ്ലോക്ക് മെമ്പർ അഷീദ നടുക്കാട്ടിൽ, പഞ്ചായത്ത് മെമ്പർ മാരായ കുട്ടിയിൽ റസാഖ്, എ. കെ. കുട്ടികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ .ആർ .ബാലകൃഷ്ണൻ, വി വി അമ്മദ് മാസ്റ്റർ, പി . ടി .അബ്ദുറഹിമാൻ മാസ്റ്റർ, ടി . എം രാജൻ, വാഴയിൽ കുഞ്ഞിരാമൻ, ,ശ്രീനിവാസൻ കൊടക്കാട്,ഇല്ല്യാസ് വ്യാപരിവ്യവസയി സമിതി പ്രതിനിധി മുഹമ്മദ് ഇഖ്ബാൽ, എന്നിവർ സംസാരിച്ചു. ചടങ്ങിന് നന്ദി അർപ്പിച്ചു സിഡിഎസ് ചെയർപേഴ്സൺ അഞ്ജു മാടത്തിലും സംസാരിച്ചു .