പയ്യോളി : തെലങ്കാനയിൽ രണ്ട് ദിവസമായി തുടരുന്ന എസ് എഫ് ഐ നേതാക്കൾക്ക് നേരെയുള്ള എബിവിപിയുടെ ക്രൂരമായ ആക്രമണത്തിലും എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നന്ദൻ, വഞ്ചിയൂർ ഏരിയ സെക്രട്ടറി സഞ്ജയ് എന്നിവരെ ആര് എസ് എസ് – എ ബി വി പി ഗുണ്ടകള്‍ വീട് കയറി ആക്രമിച്ചതിലും പ്രതിഷേധിച്ച് പയ്യോളി ടൗണിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.എസ് എഫ് ഐ പയ്യോളി ഏരിയ സെക്രട്ടറി എൻ ടി നിഹാൽ, അവന്തിക, അഭയ് അശ്വന്ത് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി