.
കൊയിലാണ്ടി: കാപ്പാട്വെച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീയെ കടന്ന് പിടിക്കാൻ ശ്രമിച്ച ഒമാൻ സ്വദേശി മുബാറക് മുഹമ്മദ് സെയ്ദ് അൽ നുമാ (56) ന് രണ്ട് വർഷം കഠിന തടവും പിഴയും. കൊയിലാണ്ടി ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. അജി കൃഷ്ണയാണ് ശിക്ഷ വിധിച്ചത്. ഐ.പി.സി. 354 പ്രകാരം രണ്ട് വർഷം കഠിന തടവും പതിനായിരം രൂപ ഫൈനും 354 എപ്രകാരം ഒരു വർഷം തടവും ഒരു ലക്ഷം രൂപ പരാതിക്കാരിക്ക് നല്കാനുമാണ് വിധി.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവുമാണ് വിധിച്ചത്. അസി. പബ്ളിക് പ്രൊസിക്യൂട്ടർ ജാവേദ് പി സി ആയിരുന്ന് പ്രൊസിക്യൂട്ടർ. മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. കൊയിലാണ്ടി എസ്.ഐ.പി.എം.ഷൈലേഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിചത്. ഗ്രേഡ് എസ്.ഐ. അനീഷ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.