പയ്യോളി : നാഷണൽ എജ്യൂക്കേഷണൽ ആന്റ് സോഷ്യൽ വെൽഫെയര്‍ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് ബീച്ച് ആശുപത്രിയും സംയുക്തമായി സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി. മേലടി സിഎച്ച്സിയ്ക്ക് സമീപം പെരുമാള്‍പുരം നാഷണല്‍ കോളേജ് കെട്ടിടത്തില്‍ നടത്തിയ ക്യാമ്പ് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീലാ സമദ് ഉദ്ഘാടനം ചെയ്തു . എസ് എം സിദ്ധിഖ് , സി എച്ച് രാമചന്ദ്രൻ മാസ്റ്റർ , ഡോ. പി കെ വേണുഗോപാലൻ ,ബിനു കരോളി ,വി വി അബ്ദുൾ ഗഫൂർ ക്യാമ്പ് കോ ഓർഡിനേറ്റർ എസ് ഷെറീന , പുഷ്പലത എന്നിവർ സംസാരിച്ചു. ഡോ. ഹൈഫ ക്യാമ്പിന് നേതൃത്വം നൽകി.