പയ്യോളി: ‘കേന്ദ്രമന്ത്രി ആയുഷ് മിശ്രയെ പ്രോസിക്യൂട്ട് ചെയ്യുക’ എന്ന മുദ്രാവാക്യമുയർത്തി സിഐടിയു, എഐകെഎസ്, കെഎസ്കെടിയു നേതൃത്വത്തിൽ ലക്കിം പൂർഖേരി കർഷക കൂട്ടക്കൊലയുടെ രണ്ടാംവാർഷികത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പയ്യോളി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി സിപിഐ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. പി എൻ വേ ണുഗോപാലൻ അധ്യക്ഷനായി. എൻ ടി അബ്ദുറഹിമാൻ സ്വാഗതവും എൻ വി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.