പയ്യോളി നഗരസഭ കുടുംബശ്രീയുടെ ‘തിരികെ സ്കൂളിൽ’ ; നാളെ തുടക്കമാവും

news image
Oct 7, 2023, 10:37 am GMT+0000 payyolionline.in

പയ്യോളി : നഗരസഭ കുടുബശ്രീ തിരികെ സ്കൂളിൽ പരിശീലന പരിപാടിക്ക് നാളെ തുടക്കമാവും. കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ നടപ്പിലാക്കുന്ന കുടുംബശ്രീ ശാക്തീകരണ പരിപാടിയാണ് തിരികെ സ്കൂളിൽ.2023 ഒക്ടോബർ 8 മുതൽ ഡിസംബർ 10 വരെ ഒഴിവു ദിവസങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

 

 

പയ്യോളിയിലെ 8500 കുടുംബശ്രീ അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുക്കും. ഒക്ടോബർ 8 ന് ഞായറാഴ്ച കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂളിൽ വെച്ച് നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യും. 3 ഡി വിഷനുകളിലെ 800 പേരാണ് ഉദ്ഘാടന ദിവസം പരിശീലനത്തിൽ പങ്കെടുക്കുക. ഇതിനോടനുബന്ധിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ആർ പി മാർക്കുള്ള ബ്ലോക്ക് തല പരിശീലനം നഗരസഭ യിൽ വെച്ച് 2 ദിവസങ്ങളിലായി നടന്നു. പയ്യോളിയെ കൂടാതെ മേലടി ബ്ലോക്ക് പരിധിയിൽ പെട്ട തിക്കോടി , തുറയൂർ, മേപ്പയ്യൂർ ,കീഴരിയൂർ പബായത്തിലെ ആർ പി മാരാണ്ബ്ലോക്ക് തല പരിശീലനത്തിൽ പങ്കെടുത്തത്.

 

കുടുംബശ്രീ തിരികെ സ്കൂളിൽ സംഘാടക സമിതി യോഗം നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.  കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ രമ്യ പി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ  നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ  , വികസന കാര്യസ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസൻ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സുജല ചെത്തിൽ എന്നിവർ സംസാരിച്ചു. നഗരസഭ കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി.പി പ്രജീഷ് കുമാർ സ്വാഗതവും കുടുംബശ്രീ വൈസ് ചെയർ പേഴ്സൺ ഷൈന നന്ദിയും പറഞ്ഞു.

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe