ദേശീയ പാത വികസനം; രാജ്യസഭാ എം പി വാഗ്ദാനം പാലിക്കണം: പയ്യോളി ടൗൺ കോൺഗ്രസ് കമ്മറ്റി

news image
Oct 13, 2023, 4:27 pm GMT+0000 payyolionline.in

 

പയ്യോളി: ദേശീയ പാത വികസനവുമായി ബന്ധപെട്ടു പയ്യോളി ടൗണിൽ മേൽപാലത്തിനു കൂടുതൽ തൂണുകൾ ഉണ്ടാകുമെന്നും അതുവഴി പയ്യോളി ടൗൺ രണ്ടായി മുറിഞ്ഞുപോകുന്നതിനു പരിഹാരം ഉണ്ടാക്കുമെന്നും, സ്വന്തം നാട്ടുകാർക്ക് നൽകിയ വാഗ്ദാനം രാജ്യസഭാ എം പി പി ടി ഉഷ പാലിക്കാൻ തയ്യാറാകണമെന്ന് ടൗൺ കോൺഗ്രസ്‌ കമ്മറ്റി ആവശ്യപ്പെട്ടു.

യോഗം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. ഇ കെ ശീതൾ രാജ് അധ്യക്ഷനായി. പി എൻ അഷറഫ് മാസ്റ്റർ, എൻ എം മനോജ്‌ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ പ്രജീഷ് കുട്ടംവള്ളി, വൈസ് പ്രസിഡന്റ്‌മാർ രാജൻ ടി തരിപ്പയിൽ, ടി പി അനീഷ്, ജനറൽ സെക്രട്ടറി ഇ.കെ ബിജു, സെക്രട്ടറിമാർ ഷിജേഷ് സുധാകരൻ, എം കെ മുനീർ, ട്രഷർ വിപിൻ വേലായുധൻ എന്നിവരെ തിരഞ്ഞെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe