പയ്യോളി എവി ഹാജി കോളേജില്‍ ടൂറിസം ക്ലബ് പ്രവര്‍ത്തനം തുടങ്ങി: 20 സെന്‍ററില്‍ മിയാവാക്കി പ്ലാന്‍റേഷനും ഒരുങ്ങുന്നു

news image
Oct 14, 2023, 9:22 am GMT+0000 payyolionline.in

പയ്യോളി: എ. വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ടൂറിസം ക്ലബ്ബ് ഉദ്ഘാടനം നടത്തി. സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഏ വി അബ്ദുള്ള അധ്യക്ഷത നിർവഹിച്ച പരിപാടിയിൽ മുഖ്യാതിഥിയായി ക്യാപ്റ്റൻ ഷഹസാദ് പാറമ്മൽ പങ്കെടുക്കുകയും ടൂറിസം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ടൂറിസം മേഖലയിലെ സാധ്യതകളെ പറ്റിയും ഡെസ്റ്റിനേഷനുകളുടെ സംരക്ഷണത്തെപ്പറ്റിയും ക്യാപ്റ്റൻ ഷെഹസാദ് സംസാരിച്ചു. പരിപാടിയിൽ പ്രിൻസിപ്പൽ സി കെ ഹസ്സൻ, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അലി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ Adv.പി കുഞ്ഞി മൊയ്തീൻ, ടൂറിസം ക്ലബ് കോഡിനേറ്റർ മെഡോണ എന്നിവർ സംസാരിച്ചു. ഇതിന്റെ ഭാഗമായി കോളേജിൽ 20 സെന്റിൽ ഒരുക്കിയ മിയ വാക്കി പ്ലാന്റേഷൻ ഉദ്ഘാടനം സലഫിയ കോളേജ് ജനറൽ സെക്രട്ടറി അബ്ദുള്ള നിർവഹിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe