കൊയിലാണ്ടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ -കെ.സി.ഇ.യു 30-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ തുടക്കമായി. കാലത്ത് സമ്മേളനത്തിന് അധ്യക്ഷ വഹിക്കുന്ന ജില്ലാ പ്രസിഡൻ്റ് കെ.ബാബുരാജ് സമ്മേളന നഗരിയിൽ പതാക ഉയർത്തി. 14, 15 തിയ്യതികളിലായി നടക്കുന്ന സമ്മേളനം
ടൗൺ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു ജില്ലാ ഉപാധ്യക്ഷരായ ഇ.വിശ്വനാഥൻ, എം.ഗീത എന്നിവർ രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി എം.കെ.ശശി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ.സുനിൽകുമാർ വരവ് ചെലവ് കണക്ക്, ജന.സെക്രട്ടറി എൻ.കെ.രാമചന്ദ്രൻ സംഘടനാ റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു.