മഹാത്മജിയുടെ ഭാരതത്തെ മോദി അപമാനിക്കുന്നു: സി.പി.എ അസീസ്

news image
Oct 19, 2023, 1:37 pm GMT+0000 payyolionline.in

മുയിപ്പോത്ത്: നീതിയുടെ പക്ഷത്ത് നില്ക്കുന്നവർ ഫലസ്തീൻ ജനതയോടൊപ്പമായിരിക്കുമെന്ന മഹാത്മാഗാന്ധിയുടെ സുചിന്തിത നിലപാടിനെയും ഭാരതത്തിൻ്റെ അഭിമാനകരമായ പാരമ്പര്യത്തെയും അപമാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്പ്രതിഷേധാർഹമാണെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ്.  ചെറുവണ്ണൂർപഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറുവണ്ണൂർപഞ്ചായത്ത് മുസ്‌ലിം ലീഗ് ഫലസ്തീൻഐക്യദാർഡ്യറാലി ജില്ലാ സെക്രട്ടറി സി.പി എ അസീസ്ഉൽഘാടനം ചെയ്യുന്നു

അബ്ദുൽ കരീം കോച്ചേരി അധ്യക്ഷതവഹിച്ചു. എം.വി മുനീർ സ്വാഗതവും കുനീമ്മൽ മൊയ്തു നന്ദി പറഞ്ഞു. എഴുത്തുകാരൻ പി സുരേന്ദ്രൻ, യൂത്ത് ലീഗ് ദേശീയ വൈ: പ്രസിഡണ്ട് ഷിബു മീരാൻ എന്നിവർ പ്രഭാഷണം നടത്തി.
ഒ മമ്മു, എൻ.എം കുഞ്ഞബ്ദുല്ല, പി.കെ.മൊയ്തീൻ, കെ.കെ.നൗഫൽ, സി.പി.കുഞ്ഞമ്മദ്, കെ.ടി.കെ കുഞ്ഞമ്മദ്, പി.കുഞ്ഞമ്മദ് ഹാജി, ഖാസിം മാസ്റ്റർ ആവള, ഇല്ല്യാസ് ഇല്ലത്ത്, കെ.മുഹമ്മദ്,പ്രസംഗിച്ചു. റാലിക്ക്
കെ.പി അഫ്സൽ, ആർ.എം ത്വാഹിറ, പി.മുംതാസ്, ഇ.കെ.സുബൈദ, എ.കെ.യൂസുഫ് മൗലവി, കെ.മൊയ്തു, എം.ടി.മുഹമ്മദ്, സി.യം അബൂബക്കർ, ബക്കർ മൈന്തൂര്, കെ.കെ.മജീദ്, ഷാഫി ചെറുവണ്ണൂർ, എച്ച് .വി റഷീദ്, എൻ.യൂസുഫ് ഹാജി, ബി.യം മുസ്സ മാസ്റ്റർ, അമ്മദ് കരിങ്ങാടുമ്മൽ, ടി. നിസാർ, പി.മൊയ്തു, എം.ടി.ഹസ്സൻ, ടി.അബ്ദുറഹിമാൻ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe