പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്ര ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

news image
Oct 29, 2023, 2:13 pm GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീപരദേവതാ ക്ഷേത്ര പരിപാലന സമിതി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ക്ഷേത്രതന്ത്രി തന്ത്രരത്നം ബ്രഹ്മശ്രീ അണ്ടലാടി മന പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

തൊണ്ടിപ്പുനത്തിൽ ടി പി മാധവൻ കിടാവിന്റെ ഭാര്യ വിജയലക്ഷ്മി അമ്മയാണ് ഭൂമി നല്കിയത്. പള്ളിക്കര പിലാച്ചേരി ടി.പി രേണുകയാണ് ഓഫീസ് കെട്ടിട നിർമ്മാണം പൂർണ്ണമായി നിർവ്വഹിച്ചത്. സഹോദരൻ ടി.പി മോഹൻ രാജിന്റെ ഓർമ്മയ്ക്ക് വേണ്ടിയാണ് കെട്ടിടം നിർമ്മിച്ചത്.

 

ഉദ്ഘാടന ചടങ്ങിൽ വെച്ച് വിജയലക്ഷ്മി അമ്മയെയും, ടി.പി രേണുകയെയും ക്ഷേത്ര തന്ത്രി ആദരിച്ചു.
ക്ഷേത്ര തന്ത്രി തന്ത്രരത്നം ബ്രഹ്മശ്രീ അണ്ടലാടി മന പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് ടി.പി പ്രജീഷ് കുമാർ , സെക്രട്ടറി വി.ടി.കെ അശോകൻ, ബിജു കേളോത്ത് , രാജീവൻ ഒതയോത്ത് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe