കേരളപ്പിറവി ദിനത്തിൽ ഐക്യ കേരള രൂപീകരണ ദൃശ്യാവിഷ്കാരം ഒരുക്കി തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

news image
Nov 1, 2023, 8:24 am GMT+0000 payyolionline.in

പയ്യോളി: നവം 1 കേരളപ്പിറവി ദിനത്തിൽ വൈവിധ്യമാർന്ന പ്രവർത്തനവുമായി ടി എസ് ജിവിഎച്ച്എസ് എസ് പയ്യോളി,മലയാണ്മ എന്ന പേരിൽ കേരളവും അതിനു 14 ജില്ലകളും അതിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളിച്ച് കൊണ്ടു തന്നെ കുട്ടികൾ ഒരുക്കിയെടുത്തു. ചിത്രകാരനും വിദ്യാലയത്തിലെ കെമിസ്ട്രി അധ്യാപകനും കൂടിയായ അഭിലാഷ് തിരുവോത്താണ് ചാരുഹരിത തീര ത്തിന് രൂപകല്പന തയ്യാറാക്കിയത്.


കേരളീയം പരിപാടിയുടെ കൺവീനർ യു.കെ.അനിത , ഇ.കുഞ്ഞിമുഹമ്മദ്, എ.ടി. പ്രേമൻ ,  എം.ടി. ഗീത  , വി. ദീപ, രജീഷ് എന്നിവർ “മലയാണ്മ “യ്ക്ക് നേതൃത്വം നൽകി.
കേരളത്തിന്റെ പൂർവ കാല ചരിത്രവും സംസ്കാരവും ഉൾക്കൊണ്ട് സ്വന്തം നാടിനെ കൂടുതൽ സാധ്യതകളിലേക്ക് നയിക്കാൻ വിദ്യാർഥികൾക്ക് പ്രാപ്തിയുണ്ടാവട്ടെ എന്ന് ചടങ്ങിൽ കേരളപ്പിറവിസന്ദേശം നൽകിയ പി ടി എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് ആശംസിച്ചു. പ്രധാനാധ്യാപകൻ എൻ.എം. മൂസക്കോയ  സ്വാഗതം ആശംസിച്ചു. പിടി എ എക്സിക്യുട്ടീവ് അംഗം റസാഖ് കാട്ടിൽ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മോഹനൻ പാഞ്ചേരി, വിഎച്ച്എസ്എസി പ്രിൻസിപ്പാൾ  വി.നിഷ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റന്റ എൻ കെ സജീവൻ നന്ദിയർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe