ചാലക്കുടി: അതിരപ്പിള്ളി – മലക്കപ്പാറ റോഡിൽ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് നവംബർ ആറ് മുതൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
അത്യാവശ്യമുള്ള ഇരുചക്ര വാഹനങ്ങൾ ഒഴികെ അതിരപ്പിള്ളി ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും, തമിഴ്നാട് മലക്കപ്പാറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും. അടിയന്തര ആവശ്യത്തിനായി ഇരുവശത്തും ആംബുലൻസ് സേവനങ്ങൾ ക്രമീകരിക്കും.