പേരാമ്പ്ര: നവംബർ 30 ന് ചെറിയ കുമ്പളം മുതൽ ചാലിക്കര വരെ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിനെ വരവേൽക്കാൻ വനിതാ ലീഗും രംഗത്ത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ 1500 പ്രവർത്തകരെ അണി നിരത്താൻ നിയോജക മണ്ഡലം വനിതാ ലീഗ് നേതൃ യോഗം തീരുമാനിച്ചു.
ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലും വനിതാ ലീഗ് വളണ്ടിയർമാർ സേവന നിരതരാകും. വിവിധ കേന്ദ്രങ്ങളിൽ പ്രചരണ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.യൂത്ത് മാർച്ചിന്റെ പ്രചാരനർത്ഥം വിളിച്ചു ചേർത്ത യോഗം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷർമിന കോമത്ത് അധ്യക്ഷയായി. സ്വാഗത സംഘം ചെയർമാൻ എം കെ സി കുട്ട്യാലി, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി എന്നിവർ യൂത്ത് മാർച്ച് പരിപാടികൾ വിശദീകരിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ്,മണ്ഡലം വൈസ് പ്രസിഡന്റ് മുനീർ കുളങ്ങര,പേരാമ്പ്ര പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഇ ഷാഹി, STU മണ്ഡലം പ്രസിഡന്റ് പി കെ റഹീം,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി കെ ജറീഷ് മാസ്റ്റർ,കെ ആയിഷ ടീച്ചർ,കുഞ്ഞയിഷ ചേനോളി, ഫാത്തിമത്ത് സുഹറ, സീനത്ത് വടക്കയിൽ എന്നിവർ സംസാരിച്ചു. വനിതാ ലീഗ് നിയോജക മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിമാർ, വനിതാ ജന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നിയോജക മണ്ഡലം വനിതാ ലീഗ് ജനറൽ വഹീദ പാറേമ്മൽ സ്വാഗതവും ട്രഷറർ സൽമ നന്മനക്കണ്ടി നന്ദിയും പറഞ്ഞു.