ബാബാ രാംദേവിന് കനത്ത തിരിച്ചടി; പതഞ്ജലി പരസ്യങ്ങൾക്ക് വന്‍ പിഴ ചുമത്തുമെന്ന് താക്കീതുമായി സുപ്രീംകോടതി

news image
Nov 21, 2023, 11:33 am GMT+0000 payyolionline.in

ദില്ലി: ബാബാ രാംദേവിൻ്റെ പതഞ്ജലി പരസ്യങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ പരസ്യങ്ങളിലൂടെ പാടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി താക്കീത് നൽകി. പതഞ്ജലി പരസ്യങ്ങൾക്കെതിരെ ഐ എം എ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe