കൊയിലാണ്ടി : കൊയിലാണ്ടി നോർത്ത് മണ്ഡലം 89 ബൂത്ത് കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി. കുടുംബ സംഗമം ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിലൂടെ മുഖ്യമന്ത്രി സംസ്ഥാന തുടനീളം ഗുണ്ടാ വിളയാട്ടത്തിനു നേതത്വം നൽകുകയാണ് എന്നും അദ്ദേഹം പ്രസ്താവിച്ചു.
ഡി.സി. സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാക്ഷണം നടത്തി. ബൂത്ത് പ്രസിഡണ്ട് പി.ടി. ഉമേഷ് അധ്യക്ഷത വഹിച്ചു. മുരളി തോറോത്ത്, വി.ടി. സുരേന്ദ്രൻ , നടേരി ഭാസ്ക്കരൻ ,രജീഷ് വെങ്ങളത്ത് കണ്ടി, സി.പി.മോഹനൻ , അരീക്കൽ ഷീബ, സുനിൽകുമാർ വിയ്യൂർ, എൻ. ദാസൻ, തൻ ഹീർ കൊല്ലം, ഷഹനാസ് , പുരുഷോത്തമൻ പി.കെ., ഗീത ടീച്ചർ, ഒ.കെ. ബാലൻ, ശ്രീജിത്ത് വിയ്യൂർ, പുളിക്കൂൽ രാജൻ, ജയശ്രീ അടിയാട്ടിൽ, ദിനേശൻ തച്ചോത്ത്, എന്നിവർ സംസാരിച്ചു. സംഗമത്തിൽ ബൂത്തിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ ആദരിച്ചു.