പയ്യോളി : ഇരിങ്ങല്‍ സര്‍ഗ്ഗാലയയുടെ 11-ാമത് വാര്‍ഷിക കലാകരകൗശല മേളക്ക് വെള്ളിയാഴ്ച തുടക്കമാകും. ഭാരത സര്‍ക്കാര്‍ വിനോദ സഞ്ചാര വകുപ്പ്,വസ്ത്ര മന്ത്രാലയം,കേരള സര്‍ക്കാര്‍,വിനോദ സഞ്ചാര വകുപ്പ്,നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേള വൈകീട്ട് ആരരക്ക് കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പാര്‍ടണര്‍ രാജ്യമായി ശ്രീലങ്ക മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി്ച്ചു.
അന്താരാഷ്ട്ര കലൗകരകൗശല മേള ദക്ഷിണേന്ത്യയിലെ ഓറ്റവും വലുതും ഇന്ത്യയിലെ രണ്ടാമത്തേതും ആണ്. ജനുവരി 8 വരെ നീളുന്ന മേളയില്‍ 11 രാജ്യങ്ങളിലെ 25 സംസ്ഥാനങ്ങളില്‍ നിന്ന് നാനൂറില്‍ പരം കരകൗശല വിദഗ്ദര്‍ പങ്കെടുക്കും. വനം വന്യ ജീവി വകുപ്പ് ഒരുക്കുന്ന പ്രദര്‍ശന പവലിയന്‍ സമഗ്ര ശിക്ഷ കേരള ഒരുക്കുന്ന സംസ്ഥാന ജോതാക്കളായ വിദ്യാര്‍ത്ഥി പ്രതിഭകളുടെ കരകൗശല പ്രദര്‍ശനം,പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇലട്രിക്ക് വാഹനങ്ങളുടെ പ്രചാരണത്തിനുള്ള ‘ഗ്രീന്‍ മൊബിലിറ്റി എക്‌സ്‌പോ ‘,വൈവിധ്യമേറിയ കലാപരിപാടികള്‍,കേരളീയ ഭക്ഷ്യ മേള,ഉസ്‌ബെക്കിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്,ഹൗസ് ബോട്ട്,പെഡല്‍ മോട്ടോര്‍ ബോട്ട് എന്നവയും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം രണ്ട് ലക്ഷത്തില്‍ പരം സഞ്ചാരികള്‍ മേളക്ക് എത്തിച്ചേരുമമെന്നാണ് പ്രതീക്ഷയെന്നും കാനത്തില്‍ ജമീല എം.എല്‍.എ,സര്‍ഗാലയചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.പി ഭാസ്‌കരന്‍,ജനറല്‍ മാനേജര്‍ ടി.കെ രാജേഷ്,ഹോസ്പിറ്റാലിറ്റി മാനേജര്‍ എം.ടി സുരേഷ്ബാബു,ക്രാഫ്റ്റ് ഡിസൈനര്‍ കെ.കെ.ശിവദാസന്‍ എന്നവിര്‍ അറിയിച്ചു.