സുൽത്താൻ ബത്തേരി: വയനാട് വാകേരിയിൽ വീണ്ടും കടുവയിറങ്ങി. പശുക്കിടാവിനെ കൊന്നുതിന്ന അതേ സ്ഥലത്താണ് വീണ്ടും കടുവയെത്തിയത്. ദൃശ്യങ്ങൾ വനം വകുപ്പിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. കിടാവിന്റെ അവശിഷ്ടങ്ങൾ തേടിയാണ് വീണ്ടും കടുവ എത്തിയതെന്നാണ് നിഗമനം. ശനിയാഴ്ച രാത്രിയിലാണു കടുവ സീസി ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നുതിന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തുടർന്നാണ് ഇവിടെ സിസിടിവി കാമറ സ്ഥാപിച്ചത്. ഈ കാമറയിലാണ് വീണ്ടും കടുവയെ കണ്ടത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാകേരിയിൽ യുവാവിനെ കടിച്ചുകൊന്ന കടുവയെ പിടികൂടി തൃശൂരിലെ പുത്തൂർ മൃഗശാലയിലേക്കു മാറ്റിയത്.