കുസാറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കും -മന്ത്രി ഡോ. ആര്‍ ബിന്ദു

news image
Jan 10, 2024, 2:22 pm GMT+0000 payyolionline.in

കളമശേരി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.കഴിഞ്ഞ നവംബര്‍ 25നാണ് കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെ നാലുപേര്‍ അപകടത്തില്‍ മരിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഇവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം അനുവദിക്കാന്‍ തീരുമാനിച്ചത് – മന്ത്രി ബിന്ദു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe