തിക്കോടി ഗ്രാമപഞ്ചായത്ത് 20 24-25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ സംഘടിപ്പിച്ചു

news image
Jan 10, 2024, 2:13 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് 20 24-25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. കരട്പദ്ധതിരേഖ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ അവതരിപ്പിച്ചു.

 

ജില്ലാ പഞ്ചായത്ത് മെംബർ വി പി .ദുൽഖിഫിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സ, കെ.പി.ഷക്കീല, ബ്ലോക്ക് മെംബർ എം കെ ശ്രീനിവാസൻ, തിക്കോടി ഗ്രാമപഞ്ചായത്ത് മെംബർമാരായ എൻ എം ടി അബ്ദുള്ളക്കട്ടി, അബ്ദുൾ മജീദ്, ബിനു കാരോളി, ദിബിഷ. പി ജനാർദ്ദനൻ, ജയചന്ദ്രൻ തെക്കേക്കുറ്റി, റാണാ പ്രതാപ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe