കിഴൂരിൽ സിസി കുഞ്ഞിരാമൻ ഫൗണ്ടേഷനും സഹാനി ഹോസ്പിറ്റലും മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

news image
Jan 14, 2024, 6:07 am GMT+0000 payyolionline.in

പയ്യോളി: സി സി കുഞ്ഞിരാമൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സഹാനി ഹോസ്പിറ്റൽ നന്തിയുമായി ചേർന്നുകൊണ്ട് കിഴൂർ യുപി സ്കൂളിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ 250ൽ പരം ആളുകൾ പരിശോധന നടത്തി. ക്യാമ്പ് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു.

സി സി കുഞ്ഞിരാമൻ ഫൗണ്ടേഷൻ ചെയർമാൻ  രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സി.കെ ഷാനവാസ് മുൻസിപ്പൽ കൗൺസിലർ 16 ഡിവിഷൻ  സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തി. ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് കൗൺസിലർമാരായ ഗോപാലൻ കാര്യാട്ട് , ഷിജിത പൊന്നിയേരി, ഷിജിമിന. പുനത്തിൽ ഗോപാൽ മാസ്റ്റർ, പിടി രാഘവൻ, സഹാനി ഹോസ്പിറ്റൽ മാനേജർ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. സി സി കുഞ്ഞിരാമൻ ഫൗണ്ടേഷൻ സെക്രട്ടറി കെ പി ഗിരീഷ് കുമാർ  സ്വാഗതവും സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ ട്രഷറർ പിടി രമേശൻ  നന്ദിയും പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe