മേലടി ശ്രീ കുറുംബഭഗവതി ക്ഷേത്രത്തിലെ പുത്തരിമഹോത്സവത്തിന് കൊടിയേറി

news image
Feb 6, 2024, 7:45 am GMT+0000 payyolionline.in

പയ്യോളി:  മേലടി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പുത്തരിമഹോത്സവത്തിന് കൊടിയേറി .  തന്ത്രി ശ്രീ കളാശ്ശേരി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലാണ്  കൊടിയേറ്റ് കര്‍മ്മം നടന്നത്. ഫെബ്രുവരി 11 വരെയാണ്  ഉത്സവാഘോഷങ്ങള്‍. ഫെബ്രുവരി 6ന് 12.30 മുതല്‍ 3 മണി വരെ പ്രസാദ ഊട്ട് നടക്കും.

 

ഫെബ്രുവരി 7ന് രാത്രി 9 മണിക്ക് പൊതുപരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍, മറ്റുമേഖലകളില്‍ കഴിവുതെളിയിച്ചവര്‍, നേര്‍ച്ചപണം അടച്ച വള്ളക്കാര്‍ എന്നിവര്‍ക്കുള്ള പാരിതോഷിക വിതരണം നടക്കും. തുടര്‍ന്ന് 10 മണിക്ക് തദ്ദേശീയ കലാപ്രതിഭകളെ അണിനിരത്തി സുധീഷ് നാട്യാഞ്ജലി അണിയിച്ചൊരുക്കുന്ന ഗ്രാമോത്സവം (ദൃശ്യ-ശ്രാവ്യ വിരുന്ന്) അരങ്ങേറും.

ഫെബ്രുവരി 8 നു പതിവ് ക്ഷേത്രചടങ്ങുകള്‍, ദേവീഗാനവും നൃത്തവും രാത്രി 9 മണിക്ക് തിരുപുറപ്പാട് , രാത്രി 10 മണിക്ക് കാലിക്കറ്റ് യുവ ഇവന്‍റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് (ഗാനമേള) നടക്കും.
ഫെബ്രുവരി 9 ന് വൈകീട്ട് 5 മണിക്ക് കാലാമണ്ഡലം സനൂപ് അവതരിപ്പിക്കുന്ന തായമ്പക, രാത്രി 8.30ന് സുധീഷ് നാട്യാഞ്ജലി ഒരുക്കുന്ന മെഗാ ദാണ്ഠിയ , രാത്രി 10 മണി മുതല്‍ കാലത്ത് 6 മണിവരെ ദേവീഗാനവും നൃത്തവും

ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 11 മണി മുതല്‍ 1.30 വരെ പ്രസാദ ഊട്ട്, ഉച്ചയ്ക്ക് 1.30ന് താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 8ന് തിരുവാധുധം ഏറ്റുവാങ്ങല്‍, 8.30ന് വെടിക്കെട്ട്-ശേഷം വലിയപുര തറവാട്ടില്‍ നിന്നും പാണ്ടിമേളത്തോട് കൂടി പാല്‍എഴുന്നളത്ത്, 11 മണിക്ക് വെടിക്കെട്ട്

ഫെബ്രുവരി 11 ന്ഉച്ചയ്ക്ക് 11.30 മുതല്‍ 1.30 വരെ പ്രസാദഊട്ട് , 12 മണിക്ക് ഗുരുതി തര്‍പ്പണം, വൈകീട്ട് 4 മണിക്ക് പൊട്ടന്‍ദൈവം പുറപ്പാട്, 6.15ന് ദീപാരാധന, 6.30ന് ചെണ്ടമേളം, 7.30ന് ഗുരുതി തര്‍പ്പണം എന്നിവ നടക്കും. രാത്രി 9മണിക്ക് കൊടിയിറക്കല്‍. തുടര്‍ന്ന് വര്‍ണ്ണവിസ്മയം ക്ഷേത്ര നടയില്‍ നടക്കും

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe