കൊയിലാണ്ടി: ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയൂണിയൻ സിഐടിയു താലൂക്ക് ആശുപത്രി മുമ്പിൽ പ്രതിഷേധ ധർണ നടത്തി. വർഷങ്ങളായി ആശുപത്രിയിൽ ജോലി ചെയ്തു വരുന്ന ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ട ആശുപത്രി സൂപ്രണ്ടിനെതിരെയും സെക്രട്ടറിക്കെതിരെയും എടുത്ത നടപടിക്കെതിരെയാണ് നടത്തിയത്. വരും ദിവസങ്ങളിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ തൊഴിലാളികൾ നിർബന്ധരാകും. നിരവധിതവണ പല പ്രക്ഷോഭങ്ങളും രോഗികൾക്ക് ആശുപത്രിയുടെ പ്രവർത്തനത്തിനും ബാധിക്കാത്ത രീതിയിൽ പല സമരങ്ങളും നടത്തിയിരുന്നു.
കേരളത്തിൽ ഒരു ആശുപത്രിയിലും ഇല്ലാത്ത തരത്തിൽ മാസത്തിൽ രണ്ട് ദിവസം ബ്രേക്ക്, ജോലിയെടുത്താൽ മാന്യമായ ശമ്പളം നൽകുന്നില്ല, ഉദ്യോഗസ്ഥരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് വെട്ടികുറിക്കുക, അന്യായമായ പിരിച്ചുവിടൽ ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് യൂണിയൻ തീരുമാനം . നന്ദകുമാർ ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ കെ ശൈലേഷ് സ്വാഗതവും ലെജിഷ എ പി അധ്യക്ഷതയും വഹിച്ചു. എ പി വിജീഷ്, പി എസ് രശ്മി എന്നിവർ സംസാരിച്ചു.