സപ്ലൈകോ വിലവര്‍ധനവ്; പയ്യോളിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം

news image
Feb 17, 2024, 1:05 pm GMT+0000 payyolionline.in

പയ്യോളി : സപ്ലൈകോ  സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിനെതിരെ  പയ്യോളി മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.  സർക്കാറിന്റെ ദുർഭരണത്തിനെതിരെയാണ്  പയ്യോളി സപ്ലൈകോ മാർക്കറ്റിന് മുന്നിൽ  പ്രതിഷേധം സംഘടിപ്പിച്ചത്. എസ് കെ സമീറിന്റെ അധ്യക്ഷതയിൽ മുൻസിപ്പൽ മുസ്ലിംലീഗ് സെക്രട്ടറി പികെ ജാഫർ  പരിപാടി ഉദ്ഘാടനം ചെയ്തു. എ സി സുനൈദ്, മിസിരി കുഞ്ഞമ്മദ്, എ ടി റഹ്മത്തുള്ള , യുപി ഫിറോസ്, മൻസൂർ മൂരാട്, അബൂദ്, സുഫാദ് പികെ തുടങ്ങിയവർ സംസാരിച്ചു. എ വി സക്കരിയ  സ്വാഗതവും സവാദ് വയരോളി നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe