അരങ്ങാടത്ത് ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളില്‍ കൃഷിപാഠം കാർഷിക സെമിനാർ നടത്തി

news image
Feb 19, 2024, 4:09 am GMT+0000 payyolionline.in

കൊയിലാണ്ടി: ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂൾ നൂറ്റി പത്താം വാർഷിക ആഘോഷവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിപാഠം കാർഷിക സെമിനാർ സംഘടിപ്പിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് മെമ്പർ ഇ.കെ ജുബീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഭിനീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം രതീശൻ, ചെങ്ങോട്ടുകാവ് കൃഷി ഓഫീസർ എൻ.കെ. മുഫീദ നീതു എന്നിവർ മുഖ്യാതിഥികളായി.

കോഴിക്കോട് മാതൃഭൂമി സബ് എഡിറ്റർ അസ്മിലാ ബീഗം, കോഴിക്കോട് ജില്ല അഗ്രികൾച്ചറൽ ഫാം സൂപ്രണ്ട് കെ.വി നൗഷാദ്  എന്നിവർ ക്ലാസുകൾ നയിച്ചു. ഹെഡ്മാസ്റ്റർ എം.ജി ബൽരാജ്, പി ഷീബ, പി.ടി.എ. പ്രസിഡണ്ട് എ.ഹരിദാസ്, എം.കെ. വേലായുധൻ, പി പവിത്രൻ, കെ.മധു, പി. ജയകുമാർ സജി കുമാർ, ചന്ദ്രൻ കാർത്തിക, ഇ.കെ.ഗണേഷ്, ദിബീഷ്, ചെൽസി ചന്ദ്രൻ എന്നിവർ പങ്കെടുത്തു. കാർഷിക പ്രദർശനവും നടന്നു. കർഷകരും , കുട്ടി കർഷകരും പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ കൃഷി അനുഭവക്കുറിപ്പുകളുടെ പതിപ്പ് നിറവ് അസ്മിലാ ബീഗം പ്രകാശനം ചെയ്തു. നവതേജ് ബാലു ഏറ്റുവാങ്ങി. പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം കൊയിലാണ്ടി അസിസ്റ്റൻഡ് കൃഷി ഓഫീസർ രജീഷ് നിർവഹിച്ചു. കൊയിലാണ്ടി കൃഷിഭവന്റെ സഹായത്തോടെ സംഘടിപ്പിച്ച ചെറു ധാന്യങ്ങളുടെ പ്രദർശനവും ഏറെ ശ്രദ്ധേയമായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe