തിക്കോടി : തിക്കോടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ രചന ശിൽപ്ശാല തിക്കോടി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി കെ ആദ്യക്ഷത വഹിച്ചു. ആ ർ പി ഭാസ്കരൻ മാസ്റ്റർ വിശദീകരണം നടത്തി.
പ്രനില സത്യൻ വികസന കാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ, ആ ർ വിശ്വൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് ചെയർപേഴ്സൺ കെ പി ഷെക്കീല,ബ്ലോക്ക് മെമ്പർ റംല പി വി, വാർഡ് മെമ്പർമാരായ അബ്ദുള്ളക്കുട്ടി, ബിനു കാരോളി,ഷീബ പുല്പാണ്ടി, ദിബിഷ എം, വിബിത ബൈജു, ജയകൃഷ്ണൻ ചെറുകുറ്റി, ആസൂത്രണസമിതി ഉപാദ്യക്ഷൻ ബിജു കളത്തിൽ,മുൻ മെമ്പർ മാരായ അബ്ദുൽ അസിസ്, സി ലക്ഷ്മി എന്നിവർ സംസാരിച്ചു.
ആക്കാദമിക് കമ്മറ്റി അംഗങ്ങൾ, രചന കമ്മറ്റി അംഗങ്ങൾ സി ഡി എസ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ ബിജിന വായോത്ത് നന്ദി രേഖപ്പെടുത്തി.