പയ്യോളി : തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഹയർ സെക്കൻ്ററി പൂർവ്വാധ്യാപക സംഗമവും യാത്രയപ്പും നടത്തി. ദീർഘകാലം തിക്കോടിയൻ സ്മാരക ഗവ.സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗത്തിൽ പ്രവർത്തിക്കുകയും പിന്നീട് സ്ഥലംമാറി പോവുകയും ചെയ്ത ഡോ പി സുരേഷ് , കെ നാരായണൻ എന്നിവർക്ക് ഒപ്പം ജോലി ചെയ്ത പൂർവ്വാധ്യാപകർ സമുചിതമായ യാത്രയയപ്പ് നൽകി.
‘സ്നേഹ സദസ്സ് ‘ എന്ന് പേരിട്ട പരിപാടി പ്രശസ്ത ചിത്രകാരനും വി.എച്ച് എസ്സ്. ഇ വിഭാഗം അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സേവനത്തിൽ നിന്ന് ഈ വഷം വിരമിക്കുന്ന ഡോ പി സുരേഷ്, നാരായണൻ മാസ്റ്റർ എന്നിവർക്ക് സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
ചടങ്ങിൽ റഷീദ് പാലേരി, അബ്ദുറഹിമാൻ കെ, പ്രദീപൻ കെ, അജയ ബിന്ദു, എം റിയാസ് , പ്രദീപ് കുമാർ എൻ.വി, ശ്രീമതി കെ.പി, മായ . ആർ.എസ്. സബിത കെ എന്നിവർ ആശംസകൾ നേർന്ന് സംസംരിച്ചു. മുൻ പ്രിൻസിപ്പാൾ സി.രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് പി.ടി. വി രാജീവൻ സ്വാഗതവും എം.ടി ഷിജിത്ത് നന്ദിയും പ്രകാശിപ്പിച്ചു.